കൈയ്യിൽ നിരവധി ഫോണുകൾ; ജോലി ലഹരി വിൽപ്പന; പരിശോധനയിൽ എക്സൈസ് പൊക്കി; മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി ഒരാൾ അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-02-18 12:51 GMT
തിരുവനന്തപുരം: കാസർകോട്ട് 68.317 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് കൈയ്യോടെ പൊക്കി. കാസർകോട് കളനാട് സ്വദേശി മുഹമ്മദ് റെയ്‌സ് ആണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രശോദ്. കെഎസും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സി.കെ.വി സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ നൗഷാദ്.കെ, അജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, അതുൽ.ടി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരിന്നു.