പനി ബാധിച്ച് ചികില്‍സയിലിരുന്ന പതിനേഴുകാരി മരിച്ചു; സംശയം തോന്നി നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആറു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി; കേസ് രജിസ്റ്റര്‍ ചെയ്ത് അടൂര്‍ പോലീസ്
ആലപ്പുഴ: പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പതിനേഴുകാരി മരിച്ചു. സംശയം തോന്നി നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി. അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്നലെയാണ് പെണ്‍കുട്ടി മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ തന്നെ പോസ്റ്റുമോര്‍ട്ടവും നടത്തി. പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്നിക്കും തകരാര്‍ സംഭവിച്ചിരുന്നു. പനി ബാധിച്ച് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ കുട്ടിയെ വിദഗ്ധചികില്‍സയ്ക്കായിട്ടാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അടൂര്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.