പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന് ആരോപണം; ഒരാൾക്കെതിരെ പോലീസ് കേസെടുത്തു; സംഭവം കോഴിക്കോട്

Update: 2024-11-26 03:50 GMT

കോഴിക്കോട്: മടവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ മുഹമ്മദിനെയും ഭര്‍ത്താവിനെയും ആക്രമിച്ചതായി ആരോപണം. ആക്രമണത്തില്‍ ഇരുവർക്കും പരിക്ക് പറ്റി. തുടർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ ഒരാളുടെ പേരില്‍ കാക്കൂര്‍ പോലീസ് കേസെടുത്തു.

ഫാത്തിമ മുഹമ്മദിന്റെ പരാതിയില്‍ എരവന്നൂര്‍ നാര്യച്ചാലില്‍ അബ്ദുല്‍ ജലീലിന്റെ പേരിലാണ് കേസ് എടുത്തത്. നാര്യച്ചാല്‍-നാര്യച്ചാല്‍ മീത്തല്‍ പഞ്ചായത്ത് റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

പ്രദേശത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരനായ വ്യക്തിയുടെ വീട് നിര്‍മ്മാണത്തിന് വാഹനം പോകുന്നത് സമീപവാസി റോഡില്‍ കല്ലിട്ടതിനെ തുടര്‍ന്ന് തടസപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സംഭവ സ്ഥലത്ത് എത്തിയത്.

പഞ്ചായത്ത് റോഡിലെ തടസ്സം നീക്കം ചെയ്യുന്നതിനിടെ തന്നെയും ഭര്‍ത്താവിനെയും അക്രമിക്കുകയായിരുന്നുവെന്ന് ഫാത്തിമ വ്യക്തമാക്കി. ഭര്‍ത്താവും സഹകരണ ബാങ്ക് ഡയറക്ടറുമാ‌യ കെ കെ മുഹമ്മദിന് തലയ്ക്കാണ് പരിക്ക് പറ്റിയത്.

Tags:    

Similar News