അസുഖം വിട്ടുമാറാതെ വന്നപ്പോൾ ഖത്തറിലെ ആശുപത്രിയിൽ ചികിത്സ; കോട്ടയം സ്വദേശി ദോഹയിൽ നിര്യാതനായി; വേദനയോടെ ബന്ധുക്കൾ

Update: 2026-02-05 10:59 GMT

ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി പി.എസ്. മുഹമ്മദ്‌ ഇസ്മായിൽ (82) ഖത്തറിലെ ദോഹയിൽ നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹത്തിൻ്റെ കബറടക്കം വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരനന്തരം ഖത്തറിലെ അബൂഹമൂർ ഖബർസ്ഥാനിൽ നടക്കും.

കല്ലുങ്കൽ, വിഴിക്കത്തോട് (കല്ലറക്കാവ്) സ്വദേശിയായ മുഹമ്മദ്‌ ഇസ്മായിൽ ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ദീർഘകാലം ജോലി ചെയ്ത ശേഷം വിരമിച്ച് നാട്ടിലും ഖത്തറിലുമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖത്തെ തുടർന്ന് ഖത്തറിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

എരുമേലി മാളികവീട്ടിൽ കുടുംബാംഗമായ ഷൈലയാണ് ഭാര്യ. മക്കൾ: നജീം (മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി), നിയാസ് (ബീമാ ഇൻഷുറൻസ്), സജ്‌ന (ബംഗളൂരു). മരുമക്കൾ: സജ്‌ന ഹാരിസ്, ഷമീർ മുഹമ്മദ്‌, റോഷ്‌ന ഹാരിസ്.

മൃതദേഹം കബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഒരു കാലഘട്ടത്തിലെ പ്രവാസ ജീവിതത്തിൻ്റെ ഓർമ്മകളുമായിട്ടാണ് ഈ കോട്ടയം സ്വദേശി ഖത്തറിനോട് വിടപറയുന്നത്.

Tags:    

Similar News