ആശാന്റെ കയ്യിൽ യുക്രൈനിൽ നിന്നുള്ള എംബിബിഎസ് സർട്ടിഫിക്കറ്റ്; ഒടുവിൽ പോലീസിന്റെ വരവിൽ തനി നിറം പുറത്ത്; കഞ്ചാവ് കേസിൽ കുടുങ്ങി ഡോക്ടർ
By : സ്വന്തം ലേഖകൻ
Update: 2026-02-05 13:30 GMT
പത്തനംതിട്ട: കഞ്ചാവ് കേസിൽ ഡോക്ടർ പിടിയിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം നടന്നത്. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പൊലീസിന്‍റെ വലയിൽ കുടുങ്ങിയത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് ദേവീ കൃഷ്ണൻ.
കോട്ടയത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. യുക്രൈനിൽ നിന്ന് എംബിബിഎസ് നേടിയ ആളാണ് ദേവീ കൃഷ്ണൻ. കഴിഞ്ഞ ദിവസം പിടിയിലായ കഞ്ചാവ് സംഘവുമായി ഡോക്ടറിന് ബന്ധമെന്ന് പൊലീസ് വ്യക്തമാക്കി.