ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം; അപകടം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

Update: 2024-11-26 10:21 GMT

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് നാലു വയസുകാരന് ദാരുണാന്ത്യം. കിണറ്റില്‍ വീണ് ആണ് കുട്ടി അതിദാരുണമായി മരിച്ചത്. ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകന്‍ അദ്വിനാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്.

ബന്ധുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറിലങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റി രക്ഷിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Tags:    

Similar News