രോഗിയുമായി വന്ന ആംബുലൻസിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടു; നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം; ആർക്കും പരിക്കില്ല; സംഭവം പാലക്കാട് ദേശീയപാതയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-18 11:25 GMT
പാലക്കാട്: രോഗിയുമായി വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. പാലക്കാട്- കോഴിക്കോട് ദേശീയപാതയിലാണ് വീണ്ടും അപകടം നടന്നിരിക്കുന്നത്. ഉച്ചയ്ക്കായിരിന്നു അപകടം നടന്നത്. രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്.
പയ്യനടത്ത് നിന്നും മണ്ണാ൪ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ദേശീയപാതയിൽ കല്ലടി എംഇഎസ് കോളജിന് സമീപമായിരുന്നു അപകടം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ട ആംബുലൻസ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ആംബുലൻസ് കടയ്ക്ക് മുന്നിലെ തിട്ടയിൽ ഇടിച്ചു നിന്നു. രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ആ൪ക്കും പരിക്കില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.