കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി കടത്ത് ഒരു പ്രതികൂടി അറസ്റ്റില്‍; അത്താഴക്കുന്ന് സ്വദേശി മജീഫ് റാക്കറ്റിലെ മുഖ്യപ്രതിയെന്ന് പോലീസ്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി കടത്ത് ഒരു പ്രതികൂടി അറസ്റ്റില്‍
കണ്ണൂര്‍: പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി എത്തിക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി അറസ്റ്റില്‍ ' അത്താഴക്കുന്ന് സ്വദേശി മജീഫാണ് അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്.ഐ പി.വിനോദ് കുമാറാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് അറസ്റ്റിലായിരുന്നു.
അന്ന് രക്ഷപ്പെട്ടതായിരുന്നു മജീഫ്. ഈ കേസില്‍ മറ്റു ഒരു പ്രതി കൂടി അറസ്റ്റിലാവാനുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഗോവിന്ദച്ചാമി ജയില്‍ചാടിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വകുപ്പ് വ്യാപക പരിശോധന നടത്തിവരികയാണ്. രണ്ടാഴ്ച്ചയ്ക്കിടെ പത്തിലേറെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്.