യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍; വെട്ടേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കൂടല്‍: യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടല്‍ സ്വദേശിയായ ലോഡിങ്ങ് തൊഴിലാളി ബിനു (51) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി കൈ പിടിച്ച് തിരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയെ തളളിമാറ്റി ഓടി രക്ഷപ്പെട്ട യുവതി വിവരം വീട്ടിലറിയിച്ചു.
തുടര്‍ന്ന് മകനുമൊത്ത് പരാതി നല്‍കാനായി സ്റ്റേഷനിലേക്ക് പോയ സമയം മറഞ്ഞിരുന്ന പ്രതി വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി കടന്നു കളഞ്ഞു. വെട്ടേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടനില തരണം ചെയ്ത് ചികിത്സയിലാണ്. യുവതിയെയും മകനെയും ഉപദ്രവിക്കാന്‍ മുമ്പ് ശ്രമിച്ചതിന് പരാതി കൊടുത്തതില്‍ പ്രതിയ്ക്ക് വിരോധമുണ്ട്.
കൃത്യത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ പോലീസ് ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിന്റെ നേതൃത്വത്തില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബിജുമോന്‍, എസ്.സി.പി.ഒ സുനില്‍കുമാര്‍, സി.പി.ഓമാരായ പ്രശാന്ത്, ഹരികൃഷ്ണന്‍, ശരത്ത്, ആഷിഷ് എന്നിവരടങ്ങിയ സംഘം തെരച്ചിലുകള്‍ക്കൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.