നല്ല നടപ്പിന് ജാമ്യം ലംഘിച്ച ക്രിമിനല്‍ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി; സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തി നടപടി
നല്ല നടപ്പിന് ജാമ്യം ലംഘിച്ച ക്രിമിനല്‍ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി
പുളിക്കീഴ്: നല്ല നടപ്പിന് ജാമ്യം ലംഘിച്ച ക്രിമിനല്‍ കേസ് പ്രതിയെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ജയിലില്‍ ആക്കി. പുളിക്കീഴ് നിരണം കിഴക്കുഭാഗം സ്വദേശിയായ മുണ്ടനാരില്‍ വീട്ടില്‍ അഭിലാഷ് എന്നു വിളിക്കുന്ന അജീഷ് (37) നെയാണ് ജയിലിലാക്കിയത്. സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രതിക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍ ഐ പി എസിന്റെ നിര്‍ദ്ദേശപ്രകാരം പുളിക്കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ആയതിന്റെ അടിസ്ഥാനത്തില്‍ ബഹു കോടതിയില്‍ നിന്നും പ്രതിക്കെതിരെ നല്ല നടപ്പിന് ജാമ്യക്കാരോട് കൂടിയ ജാമ്യ ബോണ്ട് വെക്കാന്‍ ഉത്തരവായി. ബോണ്ട് ലംഘനം കാരണം രണ്ട് ജാമ്യക്കാര്‍ 25,000 രൂപ വീതം കണ്ടുകെട്ടണമെന്ന് തുടര്‍ന്ന് ഉത്തരവായി. ഇതോടെ, പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.