തിരുവല്ലയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു; പെയിന്റിംഗ് തൊഴിലാളിയായ പ്രതി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു

തിരുവല്ലയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Update: 2026-02-15 10:33 GMT

തിരുവല്ല: 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര അഴിയടത്ത് ചിറ സ്വദേശി കരിങ്ങാട്ടിശ്ശേരി വീട്ടില്‍ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന വര്‍ഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. 2025 മെയ് മാസത്തിലെ വെക്കേഷന്‍ സമയത്താണ് കേസിന് ആസ്പദമായ സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ ജോലി ചെയ്ത വീട്ടില്‍ വന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

ഇപ്പോള്‍ വീണ്ടും കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ അമ്മയോടും ബന്ധുക്കളോടും കുട്ടി വിവരം പറഞ്ഞു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത തിരുവല്ല പോലീസ് പെരിങ്ങരയില്‍ നിന്നും പ്രതിയെ പിടികൂടി. ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സുജിത്ത് കെഎസ്, എഎസ്‌ഐ ജയകുമാര്‍, സിപിഒമാരായ അഖിലേഷ്, അവിനാഷ് , സോജോ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News