മരപ്പണിക്കാരന്റെ വിലാസം ചോദിച്ച് 13കാരിയെ സമീപിച്ചു; പിന്നാലെ ലൈംഗിക അതിക്രമം നടത്തി രക്ഷപ്പെട്ടു; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; 42കാരൻ പിടിയിൽ

Update: 2025-07-25 15:07 GMT

കുത്തിയതോട്: കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ 13 വയസ്സുകാരിയെ സ്കൂട്ടറിൽ എത്തി ലൈംഗികാതിക്രമം നടത്തി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് സുപ്രധാന നീക്കത്തിലൂടെ. എറണാകുളം നോർത്ത് ചെല്ലാനം അരയാലുങ്കൽ വീട്ടിൽ സാബു (42) ആണ് അറസ്റ്റിലായത്. സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്.

കടയിലേക്ക് സാധനങ്ങൾ കൊടുക്കാനെന്ന വ്യാജേന സ്കൂട്ടറിൽ എത്തിയ പ്രതി പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അടുത്തെത്തി ഒരു മരപ്പണിക്കാരന്റെ വിലാസം ചോദിക്കുന്നതിന്റെ മറവിൽ ലൈംഗിക അതിക്രമം നടത്തി കടന്നുകളയുകയായിരുന്നു.

തുടർന്ന് കുത്തിയതോട് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് കുത്തിയതോട് ഇൻസ്പെക്ടർ അജയമോഹന്റെ നേതൃത്വത്തിൽ പോലീസ് സംഘം പ്രതിയെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News