ക്രൈംബ്രാഞ്ചിൽ നിന്നൊരു കോൾ; നിങ്ങൾക്കെതിരെ ആളുകൾ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതും ആകെ ടെൻഷൻ; ഒടുവിൽ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് കോടികൾ
By : സ്വന്തം ലേഖകൻ
Update: 2025-11-22 03:34 GMT
പത്തനംതിട്ട: മല്ലപ്പള്ളി സ്വദേശികളായ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവർക്ക് 'വെർച്വൽ അറസ്റ്റ്' തട്ടിപ്പിലൂടെ നഷ്ടമായത് 1.40 കോടി രൂപ. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുസംഘം, ദമ്പതികൾ ഒരു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു.
അറസ്റ്റ് ഒഴിവാക്കാനായി പലതവണകളായി പണം നൽകാൻ ഭീഷണിപ്പെടുത്തുകയായിരുന്നു. അബുദാബിയിൽ താമസക്കാരായ ദമ്പതികൾ നാട്ടിലെത്തിയതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ കീഴ്വായ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.