രാത്രി സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകൾക്കും വിദ്യാ‌ർത്ഥിനികൾക്കും നേരെ ലൈംഗികാതിക്രമം; പിടിയിലായത് കണ്ടാണശ്ശേരിക്കാരൻ അബ്ദുൾ വഹാബ്

Update: 2025-11-23 07:48 GMT

തൃശ്ശൂ‌ർ: രാത്രി സമയങ്ങളിൽ സത്രീകൾക്കും കുട്ടികൾക്കും നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 49കാരൻ പിടിയിൽ. കണ്ടാണശ്ശേരി കിഴക്കേകുളം വീട്ടിൽ അബ്ദുൾ വഹാബിനെയാണ് ഗുരുവായൂർ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. രാത്രികാലങ്ങളിൽ ഹെൽമെറ്റ് ധരിച്ച് ഗുരുവായൂരിലെ കണ്ടാണശ്ശേരി, ചൊവ്വല്ലൂർ മേഖലകളിൽ സ്കൂട്ടറിൽ കറങ്ങി നടന്നായിരുന്നു ഇയാൾ അതിക്രമം നടത്തുന്നത്.

ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു പോകുന്ന സ്ത്രീകൾക്ക് നേരെയും വിദ്യാ‌ർത്ഥിനികൾക്കു നേരെയും പ്രതി ലൈംഗികാതിക്രമം പതിവാക്കിയിരുന്നു. ശല്യം സഹിക്കാൻ കഴിയാതെ നിരവധി പേർ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച ശേഷം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മഫ്തിയിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഗുരുവായൂർ‌ ടെമ്പിൾ സ്റ്റേഷൻ സിഐ. ജി അജയകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News