ഐഎസ് ബന്ധമെന്ന് സംശയം; തിരുവനന്തപുരം വിമാനത്താവളത്തില്‍ മലയാളി യുവാവിനെ എടിഎസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തില്‍ മലയാളി യുവാവിനെ എടിഎസ് കസ്റ്റഡിയിലെടുത്തു

Update: 2026-01-07 18:17 GMT

തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ദീര്‍ഘകാലമായി യുവാവ് എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, യുവാവിനെ എടിഎസ് ഓഫീസിലേക്ക് മാറ്റുകയും വിശദമായി ചോദ്യം ചെയ്യുകയും വരികയാണ്.

കസ്റ്റഡിയിലുള്ള യുവാവിന്റെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും എടിഎസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News