കഴുത്തിൽ പിടിച്ചു ഞെരിച്ചു, തലയ്ക്ക് അടിച്ചു; മദ്യലഹരിയിൽ 75-കാരനായ പിതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ; അന്വേഷണം ആരംഭിച്ച് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-08-25 10:34 GMT
ചേർത്തല: മദ്യലഹരിയിൽ മകൻ 75-കാരനായ പിതാവിനെ ക്രൂരമായി മർദ്ദിച്ചു. ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രനാണ് ഇളയ മകൻ അഖിലിന്റെ ആക്രമണത്തിന് ഇരയായത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെയും സഹോദരന്റെയും മുന്നിൽ വെച്ചായിരുന്നു അതിക്രമം.
അവശനായ പിതാവിന്റെ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഖിലിന്റെ സഹോദരൻ തന്നെയാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. സംഭവത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.