ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ടതിനെ ചൊല്ലി തർക്കം; സ്വകാര്യ ബസ് ഡ്രൈവർ യുവാവിനെ ഇരുമ്പ് ലിവർ കൊണ്ട് ആക്രമിച്ചു; ബസ് തടഞ്ഞ് നാട്ടുകാർ

Update: 2025-09-19 11:02 GMT

കൊച്ചി: കളമശ്ശേരിയിൽ ലൈറ്റ് ഡിം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് ഡ്രൈവർ ഒരാളെ ഇരുമ്പ് ലിവർ കൊണ്ട് ആക്രമിച്ചു. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 'സൂര്യ കണക്ട്' ബസ് ഡ്രൈവറാണ് ബസ് കാത്തുനിന്ന യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു.

ഇന്നലെ വൈകീട്ട് കളമശ്ശേരി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. ബസിന്റെ ഹെഡ്‌ലൈറ്റ് തെളിച്ചം കൂടിയതിനെ തുടർന്ന് യാത്രക്കാരൻ ഡ്രൈവറോട് ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം രൂക്ഷമാവുകയും ഡ്രൈവർ കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് ലിവർ ഉപയോഗിച്ച് യുവാവിനെ അടിക്കുകയുമായിരുന്നു. അടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു.

സംഭവം കണ്ട സമീപവാസികൾ ഉടൻ തന്നെ ബസ് തടയുകയും ഡ്രൈവറെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ബസിന് ചുറ്റും കൂടുകയുമായിരുന്നു. തുടർന്ന് കളമശ്ശേരി പോലീസ് സ്ഥലത്തെത്തി. 

Tags:    

Similar News