ഭാര്യാപിതാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; മരുമകൻ അറസ്റ്റിൽ; സംഭവം മലപ്പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2025-09-28 11:07 GMT
മലപ്പുറം: മുൻവൈരാഗ്യത്തിൽ ഭാര്യാപിതാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. മലപ്പുറം ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുൾ സമദിനെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ കൂറ്റമ്പാറ രാമംകുത്ത് റോഡിൽ ചേനാംപാറയിലാണ് സംഭവം നടന്നത്.
ഭാര്യ തന്റെ വീട്ടിൽ താമസിക്കാത്തതിന് കാരണം അബ്ദുള്ളയാണെന്ന തെറ്റിദ്ധാരണയാണ് അബ്ദുൾ സമദിൻ്റെ വിരോധത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യാപിതാവ് അബ്ദുള്ളയെ, മുൻവൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമായി പ്രതിയായ അബ്ദുൾ സമദ് തന്റെ കാറിടിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് വീണ അബ്ദുള്ളയെ വീണ്ടും ഇടിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞു.