മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ച് മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; സര്‍ജനെതിരെ പരാതി, പ്രതി ഒളിവില്‍
Update: 2024-11-26 17:29 GMT
കൊല്ലം: മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഡോക്ടര്‍ക്കെതിരെ പീഡന പരാതി. മെഡിക്കല്‍ കോളജിലെ ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. പാരിപ്പള്ളി പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം. വനിതാ ഡോക്ടറുടെ പരാതിയില്‍ സര്‍ജനെ മെഡിക്കല്‍ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.