'ഏത് വേദനയും ഒറ്റ ദിവസം കൊണ്ട് മാറ്റും'; സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട് തിരുമ്മൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 54കാരൻ പിടിയിൽ

Update: 2025-10-05 16:15 GMT

കരുനാഗപ്പള്ളി: തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാർ (54) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപത്തെ വീട്ടിൽ ഇയാൾ തിരുമ്മൽ ചികിത്സാ കേന്ദ്രം നടത്തി വരികയായിരുന്നു.

കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട്, എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് മാറ്റാമെന്ന് വിശ്വസിച്ചാണ് യുവതി ചികിത്സ തേടിയെത്തിയത്. നടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി എത്തിയ തന്നെ പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    

Similar News