അച്ഛനുാമയി ഉണ്ടായ തര്‍ക്കം; വീട് വിട്ട് ഇറങ്ങിയ 15വയസുകാരി കായലില്‍ ചാടി മരിക്കാന്‍ ശ്രമം; കായലിലേക്ക് ചാടുന്ന കണ്ട ഓട്ടോ ഡ്രൈവര്‍ ഉടന്‍ പുറകെ ചാടി പൊണ്‍കുട്ടിയ രക്ഷപ്പെടുത്തി

Update: 2025-10-15 02:15 GMT

തിരുവനന്തപുരം: അച്ഛനുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് എടുത്തുചാടിയ പെണ്‍കുട്ടിയെ രക്ഷപെടുത്തി. പെണ്‍കുട്ടി ചാടുന്നത് കണ്ട് അതുവഴി പോയ ഓട്ടോ ഡ്രൈവര്‍ മടിച്ചില്ല ജീവന്‍ പണയം വെച്ച് അവളെ രക്ഷിക്കാനായി നേരെ വെള്ളത്തിലേക്ക് ചാടി.

വെള്ളായണി സ്വദേശിയായ വിനോദാണ് ധീരത കാട്ടിയത്. വെള്ളത്തില്‍ മുങ്ങിപ്പോകാന്‍ നേരമായിരുന്ന വിദ്യാര്‍ത്ഥിനിയെ പിടിച്ച് കരയില്‍ എത്തിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. പിന്നാലെ എത്തിയ അഗ്‌നിശമനസേനാംഗങ്ങളാണ് ഇരുവരെയും സുരക്ഷിതമായി കരയിലേക്ക് എത്തിച്ചത്. കഴക്കൂട്ടം സ്വദേശിനിയായ ഈ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ അവളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.

പെണ്‍കുട്ടി വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് കുടുംബം കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടയിലായിരുന്നു ഈ സംഭവം. ഓട്ടോ ഡ്രൈവര്‍ വിനോദിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഒരു ദുരന്തം ഒഴിവായത്.

Tags:    

Similar News