ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; നഗരത്തിലെ വായു ഗുണനിലവാര സൂചിക 344 ല്‍
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. നഗരത്തിലെ വായു ഗുണനിലവാര സൂചിക 344 ല്‍ എത്തി. നാല് സ്റ്റേഷനുകള്‍ 'ഗുരുതര' നില റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) ഡാറ്റ വ്യക്തമാക്കുന്നു. 37 മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ ബവാന (426), വസീര്‍പൂര്‍ (412), ജഹാംഗീര്‍പുരി (418), വിവേക് ??വിഹാര്‍ (402) എന്നിവ '?ഗുരുതര' നിലയിലാണ്. അടുത്ത ദിവസങ്ങളിലും വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. സിപിസിബി വര്‍ഗീകരണം അനുസരിച്ച്, 0 നും 50 നും ഇടയിലുള്ള എക്യുഐ 'നല്ലത്', 51 മുതല്‍ 100 ??വരെ 'തൃപ്തികരം', 101 മുതല്‍ 200 വരെ 'മിതമായത്', 201 മുതല്‍ 300 വരെ 'മോശം', 301 മുതല്‍ 400 വരെ 'വളരെ മോശം', 401 മുതല്‍ 500 വരെ 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്. കുറഞ്ഞ താപനില 9.6 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. സീസണിലെ ശരാശരിയേക്കാള്‍ 2.7 ഡിഗ്രി കുറവാണ്. പരമാവധി താപനില 26 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.