തീവണ്ടി നിരക്ക് വര്‍ധന; എക്‌സ്പ്രസിന് ഏറ്റവും കുറഞ്ഞ നിരക്ക് 30ല്‍ നിന്നും 35 ആയി: സൂപ്പര്‍ ഫാസ്റ്റിന് 50 രൂപ
തീവണ്ടി നിരക്ക് വര്‍ധന; എക്‌സ്പ്രസിന് ഏറ്റവും കുറഞ്ഞ നിരക്ക് 30ല്‍ നിന്നും 35 ആയി
കണ്ണൂര്‍: തീവണ്ടി ടിക്കറ്റ് വര്‍ധന വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. എക്സ്പ്രസ് വണ്ടികളുടെ ചുരുങ്ങിയ യാത്രാനിരക്ക് (50 കിമീ) അഞ്ചുരൂപ വര്‍ധിച്ചു. 30 രൂപയില്‍നിന്ന് 35 രൂപയായി. സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ ചുരുങ്ങിയ നിരക്ക് 45 രൂപ 50 രൂപയായി. ദീര്‍ഘദൂര വണ്ടികളിലെ സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി ടിക്കറ്റിന് 500 കിലോമീറ്ററില്‍ അഞ്ചുരൂപയാണ് വര്‍ധിച്ചത്.
ഈവര്‍ഷത്തെ രണ്ടാമത്തെ വര്‍ധനയാണ് ഡിസംബറില്‍ നിലവില്‍ വന്നത്. ജൂണില്‍ തീവണ്ടിനിരക്ക് വര്‍ധിപ്പിച്ചിരുന്നു. സ്ലീപ്പര്‍ ക്ലാസില്‍ ചുരുങ്ങിയ ദൂരയാത്രയ്ക്ക് (200 കിമീ) വര്‍ധന വന്നിട്ടില്ല.
നിരക്ക് വര്‍ധന - പഴയത് - പുതിയത്
സ്ലീപ്പര്‍ (200 കിമീ)- 150 രൂപ - 150 രൂപ
തേര്‍ഡ് എസി-(300 കിമീ)- 515 രൂപ - 520 രൂപ
സെക്കന്‍ഡ് എസി (300 കിമീ)- 720 രൂപ - 725 രൂപ
എസി ചെയര്‍കാര്‍ (150 കിമീ)- 270 രൂപ - 270 രൂപ
ചെയര്‍കാര്‍ (50 കിമീ)- 45 രൂപ - 50 രൂപ
(സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ ഇതിനൊപ്പം സപ്ലിമെന്ററി നിരക്ക് -15 രൂപ മുതല്‍ 75 രൂപ വരെ അധികം വരും)