പണമിടപാടുമായി ബന്ധപ്പെട്ട തർക്കം; ഇടുക്കിയിൽ പിതൃസഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഇരട്ടസഹോദരങ്ങൾ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-12-26 14:51 GMT
ഇടുക്കി: നെടുംകണ്ടം ബോജൻ കമ്പനിയിൽ പിതൃസഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇരട്ടസഹോദരങ്ങൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. 47 വയസ്സുകാരനായ മുരുകേശനാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട മുരുകേശന്റെ അനുജൻ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വറുമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. തമിഴ്‌നാട് സ്വദേശികളായ ഇവർ വർഷങ്ങളായി ഇടുക്കിയിൽ സ്ഥിരതാമസക്കാരാണ്. കൊലപാതകത്തിന് ശേഷം പ്രതികളായ ഇരട്ടസഹോദരങ്ങൾ ഒളിവിൽ പോവുകയായിരുന്നു. പ്രതികൾക്കായി നെടുംകണ്ടം പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.