മൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മര്‍ദിച്ചു; മൂന്ന് പേര് കസ്റ്റഡിയില്‍
മൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മര്‍ദിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-12-27 02:18 GMT
കോഴിക്കോട്: മൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനാണ് മര്‍ദനമേറ്റത്. ആക്രമണം തടുക്കുന്നതിനിടെ അബ്ദുറഹ്മാന്റെ കൈയില്‍ കത്തി കൊണ്ട് ആഴത്തില്‍ മുറിവേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അബ്ദു റഹ്മാന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച ഥാറും കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരാണ് കസ്റ്റഡിയിലുള്ളത്.