ആരോഗ്യപ്രശ്‌നങ്ങളാല്‍ പടി കയറാന്‍ മുതിര്‍ന്ന അഭിഭാഷകന് വിഷമം; കോടതി മുറി താഴേക്ക് മാറ്റണമെന്ന് ഹര്‍ജി ഹൈക്കോടതി തള്ളി; വിചാരണ നടപടികള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം
കോടതി മുറി താഴേക്ക് മാറ്റണമെന്ന് ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി:ആരോഗ്യപരമായ കാരണങ്ങളാല്‍ കോടതി മുറി താഴേക്ക് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പകരം, പാലക്കാട്ട് നടക്കുന്ന കേസിന്റെ വിചാരണ നടപടികള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രതികളാണ് മുതിര്‍ന്ന അഭിഭാഷകന് വേണ്ടിയുള്ള ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
പ്രമേഹം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ പടികള്‍ കയറാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ വിചാരണയുടെ പകുതിയോളം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത്. അഭിഭാഷകന്റെ ആരോഗ്യസ്ഥിതിയോട് അനുകമ്പയുണ്ടെങ്കിലും, നീതിന്യായ നിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തുടര്‍ന്നാണ്, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വാദങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.