ട്രെയിൻ കടന്നുപോകാൻ വാണിംഗ് അലാറമിട്ട് അടഞ്ഞു വന്ന ലെവൽക്രോസ്; യാത്രക്കാരുമായി പാഞ്ഞെത്തിയ ഓട്ടോ പാളത്തിൽ കുടുങ്ങി; നിലവിളിച്ച് നാട്ടുകാർ; രക്ഷകനായി ഗേറ്റ് കീപ്പർ

Update: 2025-08-07 09:42 GMT

തിരുവനന്തപുരം: ട്രെയിൻ കടന്നുപോകാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ യാത്രക്കാരുമായി പാഞ്ഞെത്തിയ ഓട്ടോ പാളത്തിൽ കുടുങ്ങി. കണിയാപുരത്തെ ലെവൽ ക്രോസിലാണ് സംഭവം നടന്നത്. വാഹനങ്ങളുടെ തിരക്കിനിടെ ഗേറ്റ് അടയുന്നതിനൊപ്പം കേൾക്കുന്ന അലാറവും മുഴങ്ങിയിരുന്നു.

ഗേറ്റ് മുക്കാൽ ഭാഗവും താഴ്ന്നതിനിടെ പൊടുന്നനെ ഒരു ഓട്ടോറിക്ഷ പാഞ്ഞ് പാളത്തിലേക്ക്. ഇരുവശത്ത് നിന്നും ആളുകളും ഗേറ്റ് കീപ്പറും ബഹളം വച്ചിട്ടും അയാൾ ഓട്ടോയുമായി മുന്നോട്ടു കുതിക്കാൻ ശ്രമിച്ചു. പക്ഷേ ശ്രമം പാളി. ഇരുവശത്തും ഗേറ്റുകൾ പൂർണമായി അടഞ്ഞതോടെ യാത്രക്കാരുമായെത്തിയ ഓട്ടോ പാളത്തിന് സമീപം കുടുങ്ങി.

ഒടുവിൽ ഗേറ്റ് കീപ്പർ ഓടിയെത്തി ഓട്ടോ ഡ്രൈവർക്ക് നിർദേശം നൽകി പിന്നോട്ടെടുപ്പിച്ച് ഇരുഗേറ്റുകൾക്കുള്ളിൽ സുരക്ഷിതമായി സ്ഥലത്ത് നിർത്തിച്ചു. അതിനിടെ ട്രെയിനും കടന്നുപോയി. തുടർന്ന് ഓട്ടോയുടെ നമ്പർ നോട്ട് ചെയ്ത ശേഷമാണ് ഗേറ്റ് തുറന്ന് കടത്തിവിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്.

Tags:    

Similar News