രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; കേസെടുത്ത് പോലീസ്; സംഭവം പയ്യന്നൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-09-24 09:18 GMT
കണ്ണൂർ: പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി കമറുന്നിസയുടെ കുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്. മുലപ്പാൽ നൽകാനെടുത്തപ്പോഴാണ് കുഞ്ഞിൽ അസ്വാഭാവികത കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഈ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. കുട്ടിയുടെ മരണകാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.