റോഡ് വശത്ത് ദുരൂഹത നിറച്ചൊരു ചാക്ക്; ആളുകൾ വന്നുകൂടി; തുറന്നുനോക്കിയപ്പോൾ കണ്ടത്; ഗര്‍ഭനിരോധന ഉറകളും പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്റും; സംഭവം മട്ടന്നൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-04-12 15:06 GMT
കണ്ണൂർ: റോഡ് വശത്ത് ഗർഭനിരോധന ഉറകൾ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. മട്ടന്നൂർ വെള്ളിയാംപറമ്പിലാണ് സംഭവം നടന്നത്. ആയിരക്കണക്കിന് പേക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയിരിക്കുന്നത്. ഉപയോഗിച്ചതും അല്ലാത്തതുമായ പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ, ലൂബ്രിക്കന്റ് എന്നിവയും ഉറകൾക്കൊപ്പം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്. ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്‍ററിലേക്കും വിതരണം ചെയ്യുന്ന ഗർഭ നിരോധന ഉറകള്‍ തള്ളിയതാണോയെന്ന സംശയവും ഉണ്ട്.