ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഐ സി യുവില്‍ തീപിടിത്തം; പുനലൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; സുജയിനെ രക്ഷിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച എന്ന് ബന്ധുക്കള്‍

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രി തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

Update: 2024-09-19 11:39 GMT

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സുജയ് പണിക്കര്‍ (34) ആണ് മരിച്ചത്. ആശുപത്രിയിലെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്.

മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കല്‍ കോളേജില്‍ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവില്‍ ചികിത്സയിലായിരുന്നു. എക്‌മോ സപ്പോര്‍ട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കള്‍ പറഞ്ഞു.

Tags:    

Similar News