പാലക്കാട് വടക്കുമുറിയില്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ചെന്ന് ഇടിച്ചു; ചലച്ചിത്രതാരം ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു

Update: 2025-08-15 07:16 GMT

പാലക്കാട്: ചലച്ചിത്രതാരം ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു. ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. പാലക്കാട് വടക്കുമുറിയില്‍ വച്ച് ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ചെന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം തകര്‍ന്ന് പോയതായാണ് വിവരം.

ബിജുക്കുട്ടന്റെ ഡ്രൈവര്‍ക്കും അപകത്തില്‍ നേരിയ പരിക്ക് പറ്റിയിട്ടുണ്ട്. ഇരുവരുമിപ്പോള്‍ പാലക്കാടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജുക്കുട്ടന്റെ കൈക്കാണ് പരിക്ക്. കോയമ്പത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരിന്നു ബിജുക്കുട്ടന്‍.

Tags:    

Similar News