ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വിൽക്കും; പോലീസിന്റെ പിടിയിലായത് പൂന്തുറക്കാരായ നഹാസും ഷമീറും
By : സ്വന്തം ലേഖകൻ
Update: 2025-10-25 16:08 GMT
തിരുവനന്തപുരം: നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടംഗ സംഘത്തെ തമ്പാനൂർ പോലീസ് പിടികൂടി. പൂന്തുറ സ്വദേശികളായ നഹാസ്, ഷമീർ എന്നിവരാണ് അറസ്റ്റിലായത്. എസ്.എച്ച്.ഒ ജിജു കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവർക്കുമെതിരെ പോലീസ് ശക്തമായ നടപടിയെടുത്തത്. ഇവർ മോഷ്ടിച്ച ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ട്.