ഓട്ടോയുടെ വരവിൽ തന്നെ പന്തികേട്; പോലീസ് പരിശോധനയിൽ അമ്പരപ്പ്; രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 2.30 കോടി രൂപയുമായി പ്രതി പിടിയിൽ

Update: 2025-10-25 08:09 GMT

പാലക്കാട്: അനധികൃതമായി കടത്താൻ ശ്രമിച്ച 2.30 കോടി രൂപയുമായി രണ്ടുപേരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് മേപ്പറമ്പ് ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് നൂറണി സ്വദേശികളായ കൃഷ്ണൻ, ഹാരിസ് എന്നിവർ പിടിയിലായത്. ഇവർ ഓട്ടോറിക്ഷയിൽ രേഖകളില്ലാതെ പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പണം കടത്താൻ ശ്രമിക്കുകയായിരുന്നു.

പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സ്വർണ്ണ വ്യാപാര ആവശ്യങ്ങൾക്കായാണ് ഈ പണം കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

അനധികൃത പണമിടപാടുകൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഈ സംഭവം. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരുന്നു.

Tags:    

Similar News