കണ്ണൂരിനെ ഞെട്ടിച്ച് ബോംബ് സ്ഫോടനം; ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിതെറിച്ച നിലയിൽ; പോലീസ് അടക്കം സ്ഥലത്തെത്തി; നടുക്കം മാറാതെ പ്രദേശം

Update: 2025-12-16 10:39 GMT

കണ്ണൂർ: കണ്ണൂർ പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി. പിണറായി വേണ്ടുട്ടായി കനാൽ കരയിൽ ഇന്ന് രാവിലെയാണ് സംഭവം. വേണ്ടുട്ടായി സ്വദേശിയായ വിപിൻ രാജ് എന്ന സിപിഎം പ്രവർത്തകനാണ് ഗുരുതരമായി പരിക്കേറ്റത്. ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

സ്ഫോടനത്തിൽ കൈപ്പത്തി പൂർണ്ണമായും ചിതറിപ്പോയ വിപിൻ രാജിനെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News