രാവിലെ മുതൽ വീട്ടിൽ നിന്ന് കാണാതായി; തിരച്ചിലിനിടെ ദാരുണ കാഴ്ച; സ്ഥലത്ത് ഫയർഫോഴ്സ് അടക്കം പാഞ്ഞെത്തി; കണ്ണൂരിൽ മധ്യവയസ്കനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2025-08-21 11:18 GMT
കണ്ണൂർ: കണ്ണൂർ പ്രാപ്പോയിൽ മുളപ്രയിൽ ഇന്ന് രാവിലെ മുതൽ കാണാതായ മധ്യവയസ്കനെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജു (45) ആണ് മരിച്ചത്. രാവിലെ മുതൽ ഷിജുവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു.
തിരച്ചിലിനൊടുവിലാണ് ഷിജുവിന്റെ വീടിനോട് ചേർന്നുള്ള കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് ചെറുപുഴ പോലീസ് ഇൻസ്പെക്ടർ വി.വി. ശശിയുടെ നേതൃത്വത്തിലുള്ള സംഘവും ഫയർഫോഴ്സും സ്ഥലത്തെത്തി.
ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഷിജുവിൻ്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.