പത്തനംതിട്ട കളക്ടറേറ്റിനെ നടുക്കി ബോംബ് ഭീഷണി; സന്ദേശം വന്നത് ഇ-മെയിൽ വഴി; പരിഭ്രാന്തിയിൽ ഉദ്യോഗസ്ഥർ; പരിസരത്ത് കനത്ത സുരക്ഷാ ഏർപ്പെടുത്തി

Update: 2026-01-30 15:32 GMT

പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയിൽ വഴി ലഭിച്ച ഈ സന്ദേശത്തെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയും കളക്ടറേറ്റിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് രാവിലെ സമാനമായ ഒരു ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് രണ്ടാമത്തേത് എത്തിയിരിക്കുന്നത്.

രാവിലെ ലഭിച്ച ആദ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർച്ചയായ ബോംബ് ഭീഷണികളുടെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു.

Tags:    

Similar News