സമയക്രമത്തെ ചൊല്ലി തര്‍ക്കം; സ്വകാര്യ ബസ് ഡ്രൈവറുടെ തലയ്ക്ക് ജാക്കി ലിവര്‍ കൊണ്ടടിച്ചു; ഗുരുതര പരിക്ക്; ക്രിമിനലുകള്‍ ബസ് ഭരിക്കുമ്പോള്‍
ക്രിമിനലുകള്‍ ബസ് ഭരിക്കുമ്പോള്‍
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് നേരെ വധശ്രമം പോലുള്ള സംങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോഴിക്കോട് ഇനി ബസ് ജീവനക്കാരുടെ കരുതല്‍ വരും. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവമുണ്ടായത്. കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബസിനുള്ളില്‍ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെതിനെതിരെ ആക്രമണം നടത്തിയ കണ്ണൂര്‍ മമ്പറം സ്വദേശിയായ പി കെ ഷഹീറിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മറ്റൊരു ബസിലെ ജീവനക്കാരനാണ്. ക്രിമിനലുകളെ ബസില്‍ ജോലിയ്ക്ക് വയ്ക്കരുതെന്ന് ചട്ടമുണ്ട്. ഇതിന്റെ ലംഘനമാണ് നടന്നത്.
ബസ്സിനകത്ത് കയറി വന്നതായിരുന്നു ഷഹീര്‍ നൗഷാദിനെതിരെ ആക്രമിച്ചത്. നിര്‍ത്തിയിട്ട ബസില്‍ വിശ്രമിക്കുകയായിരുന്നു നൗഷാദിനെ ഷഹീര്‍ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പിന്നില്‍ നിന്നുള്ള ആക്രമണത്തില്‍ നൗഷാദിനെ നിലത്തു വീണു. ബസിലെ കണ്ടക്ടറായ പ്രമോദ് ഷഹീറിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും പിന്‍സീറ്റിനടിയിലെ ജാക്കി ലിവര്‍ എടുത്തു നൗഷാദിന്റെ തലയ്ക്കടിക്കുകയായിരുന്നു. ശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിടിയിലായി. ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ സ്വകാര്യ ആശുപതിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ 6.45ന് വടകരയില്‍ നിന്ന് പുറപ്പെട്ട് എട്ടരയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയത്. ആക്രമണം നടന്നതിന്റെ തലേദിവസം ബസ് സര്‍വീസിലെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ബസിന്റെ സിസിടിവിയില്‍ പതിഞ്ഞ ആക്രണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നൗഷാദ് ഓടിച്ചിരുന്ന ബസ് സമയം തെറ്റിച്ച് മുന്നില്‍ പോയി എന്ന് കാരണമാണ് ആക്രമത്തിനു കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.