കുട്ടികളുമായെത്തിയ സ്‌കൂൾ ബസിന്റെ വരവിൽ സംശയം; പരിശോധനയിൽ പൊക്കി; മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; സംഭവം മലപ്പുറത്ത്
By : സ്വന്തം ലേഖകൻ
Update: 2025-08-08 17:27 GMT
മലപ്പുറം: മദ്യപിച്ച് സ്കൂൾവാഹനം ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. തലക്കടത്തൂരിനു സമീപം എംവിഡി നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മദ്യപിച്ചും നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ സഫ്‍വാനെ പിടികൂടിയത്.
കുട്ടികളെ അതേ വാഹനത്തിൽ ഡ്രൈവ് ചെയ്ത് എംവിഡി ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചു. തിരൂർ സബ് ആർടി ഓഫീസിലെ എഎംവിഐയായ അരുൺ, മുഹമ്മദ് ഷാ അതേ വാഹനം ഓടിച്ച് കുട്ടികളെ വീടുകളിലെത്തിക്കുകയായിരുന്നു. ഡ്രൈവർ സഫ്‍വാൻ്റ ലൈസൻസ് സസ്പെൻഡ് ചെയ്തു.