ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം; സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ചുകയറി;ഇടിശബ്ദത്തിൽ നാട്ടുകാർ ഓടിയെത്തി; രണ്ട് പേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: നിയന്ത്രണം തെറ്റിയെത്തിയ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി വിവരങ്ങൾ. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശികളായ വടക്കേ അരിപ്പാപ്പുറം സിയാന്‍, മര്‍വാന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. കുന്നമംഗലം ചെറുകുകളത്തൂര്‍ പാറമ്മലിലാണ് കഴിഞ്ഞ ദിവസം രാവിലെയോടെയാണ് അപകടമുണ്ടായത്.
സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്നു സിയാനും മര്‍വാനും ഒരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മുറിഞ്ഞ് റോഡിന് കുറുകെ വീണു. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.