ഭര്‍ത്താവിന്‍റെ മരണ ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 61കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസ്; യുവാവിന് 17 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി

Update: 2025-09-11 16:24 GMT

കോഴിക്കോട്: ഭർത്താവ് മരിച്ച ശേഷം വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന 61കാരിയെ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം കഠിന തടവ്. കോഴിക്കോട് കോട്ടൂളി സ്വദേശി ഇ.കെ. ജിനീഷ് എന്ന ജിത്തുവിനെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 30,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറാനും, നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകാനും കോടതി നിർദ്ദേശിച്ചു.

2021 ജൂലൈ 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാട്ടുകാരനായ പ്രതിയായ ജിനീഷ്, അതിജീവിത താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗം 18 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്‌പെക്ടർ ബെന്നി ലാലുവാണ്. അതിജീവിതയ്ക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സുനിൽ കുമാർ ഹാജരായി.

Tags:    

Similar News