യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചിനിടെ അക്രമം; കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യിലിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം
കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യിലിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ ഓഫിസ് മാര്‍ച്ചിനിടെ വ്യാപക സംഘര്‍ഷം പൊലിസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച യുത്ത് കോണ്‍ഗ്രസ് പ്രവര്ത്തകര്ക്കിടെയിലുണ്ടായിരുന്ന കണ്ണൂര്‍ വിഷന്‍ ബ്യുറോ ചീഫ് മനോജ് മയ്യിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു.
' മറ്റു മാധ്യമപ്രവര്‍ത്തകര്‍ മനോജിനെ അക്രമിക്കാന്‍ ശ്രമിച്ചത് തടയുകയായിരുന്നു. ഇതേ തുടര്‍ന്ന മനോജ് കണ്ണൂര്‍ ജില്ല പഞ്ചായത്ത് വരാന്തയ്ക്കു സമീപം മാറി നില്‍ക്കുകയായിരുന്നു.. നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ വാര്‍ത്ത കൊടുത്തത് മനോജാണെന്ന് ആക്രോശിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ 'സമരത്തിനിടെ കൈയ്യേറ്റത്തിന് മുതിര്‍ന്നത്.
നേതാക്കളില്‍ ചിലര്‍ ഇതിനായി പ്രവര്‍ത്തകരെ നേരത്തെ ചട്ടം കെട്ടിയതായും ആരോപണമുണ്ട്. നേരത്തെ യുത്ത് കോണ്‍ഗ്രസിനെതിരെ വാര്‍ത്ത നല്‍കിയതിന് മനോജ് മയ്യിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ അക്രമം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമ ശ്രമം നടത്തിയത്.