ബൈപാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; ഡ്രൈവർ ഉറങ്ങിപോയതെന്ന് സംശയം

Update: 2025-06-03 15:09 GMT

ആലപ്പുഴ: ബൈപാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക് പറ്റി. കൊല്ലക്കടവ് പാറാട്ട് വീട് സാം (66), ഭാര്യ അജിത (60), മകൾ റൈസ (37), റൈസയുടെ മകൾ ആൻപ്രിയ (11) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എതിർദിശയിൽനിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോയ ക്രെറ്റയും എതിർദിശയിൽനിന്ന് വന്ന ഫോർച്യൂണറും തമ്മിൽ കൂട്ടിയിരിക്കുകായിരുന്നു.

ഫോർച്യൂണറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ക്രെറ്റ കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിയപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഒരു കാറിൽ നിന്നുള്ള ഓയിൽ റോഡിലേക്ക് പരന്നു. പിന്നീട് അഗ്നിരക്ഷാ സേനയെത്തിയാണ് ഓയിൽ റോഡിൽ നിന്നും മാറ്റിയത്.

Tags:    

Similar News