മലപ്പുറത്ത് നിയന്ത്രണം തെറ്റി വന്ന കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്; കാർ പൂർണമായും തകർന്നു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-01-26 09:46 GMT

മലപ്പുറം: മലപ്പുറം വേങ്ങരയിൽ കാര്‍ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ വേങ്ങര കല്ലെങ്ങൽ പടിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മലക്കം മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.

കാറിലുണ്ടായിരുന്ന പട്ടക്കടവ് സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.

Tags:    

Similar News