അമേരിക്കയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ദുരന്തം കോളേജിലേക്ക് പോകും വഴി; മരിച്ചത് വടകര സ്വദേശിനി; കണ്ണീരോടെ ഉറ്റവർ

Update: 2025-04-23 09:42 GMT

കോഴിക്കോട്: അമേരിക്കയില്‍ നടന്ന വാഹനപാകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശിനി ഹെന്ന(21)യാണ് അപകടത്തിൽ മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു.

കോളേജിലേക്ക് പോകുന്ന വഴിയില്‍ ഹെന്ന സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു കയറുകയായിരുന്നു. വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളായ ഹന്ന രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലാണ് താമസിച്ച് വന്നിരുന്നത്.പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News