പിന്നിലൂടെ എത്തിയ കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; കടക്കലിൽ യുവാവിന് ദാരുണാന്ത്യം; അപകട കാരണം അമിത വേഗതയെന്ന് നാട്ടുകാർ

Update: 2025-04-26 17:16 GMT

കൊല്ലം: കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആഴാന്തകുഴി സ്വദേശി ശ്യാം ആണ് മരിച്ചത്. ശ്യാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകട ശേഷം നിർത്താതെ പോയ കാർ കാര്യത്തിന് സമീപം പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News