കുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
By : സ്വന്തം ലേഖകൻ
Update: 2025-08-24 07:26 GMT
കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി ടൗണിൽ നിയന്ത്രണം വിട്ട കാർ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ മരുതോങ്കര റോഡിലായിരുന്നു അപകടം.
മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിൽ ഇടിച്ച ശേഷം സമീപത്തെ ഒരു കഫേയുടെ വരാന്തയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടക്കുമ്പോൾ റോഡരികിൽ നിന്നിരുന്നവർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്നവർ പോലീസ് സ്റ്റേഷനിൽ ഹാജരായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.