പ്രണയത്തിലായ യുവതിയുമായി കറങ്ങാനായി കാര്‍ മോഷ്ടിച്ചു; 19-കാരന്‍ പിടിയില്‍; കാര്‍ രൂപം മാറ്റുകയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്ിച്ച് വിനോദയാത്രകള്‍ നടത്തുകയും ചെയ്തു
മൂവാറ്റുപുഴ: പ്രണയത്തിലായ യുവതിയുമായി കറങ്ങാനായി കാര്‍ മോഷ്ടിച്ച 19കാരന്‍ പൊലീസ് പിടിയിലായി. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്തെ പായിപ്ര പേണ്ടാണത്ത് വീട്ടില്‍ അല്‍ സാബിത്തിനെയാണ് തിരുവനന്തപുരത്ത് നിന്ന് എറണാകുളം ജില്ല പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 4-നാണ് കരുട്ടുകാവു ഭാഗത്തെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറ് അല്‍സാബിത്ത് മോഷ്ടിച്ചത്. പിന്നീട് വാഹനത്തെ തിരുവനന്തപുരത്തേക്ക് എത്തിച്ച് രൂപം മാറ്റുകയും വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് വിനോദയാത്രകള്‍ നടത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടിരുന്ന രണ്ടു കുട്ടികളുടെ അമ്മയായ യുവതിയായിരുന്നു സാബിത്തിന്റെ സുഹൃത്ത്. ഇവരോടൊപ്പം യാത്രയ്ക്കാണ് കാര്‍ ഉപയോഗിച്ചത് എന്നാണ് പ്രതി പൊലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്. മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കാറും തിരിച്ചുപിടിച്ചിട്ടുണ്ട്. വാഹന മോഷണവും വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ചുള്ള കുറ്റങ്ങളും പ്രതിക്ക് നേരെ ചുമത്തിയിട്ടുണ്ട്.
പുലര്‍ച്ചെയോടെയാണ് കവര്‍ച്ച നടന്നത്. ഫോറന്‍സിക് വിദഗ്ധരും വാഹനപരിശോധന സംഘവും സ്ഥലത്ത് എത്തിയാണ് തെളിവുകള്‍ ശേഖരിച്ചത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.