യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപേയി മര്‍ദിച്ച് നഗ്‌ന ചിത്രമെടുത്തു; അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപേയി മര്‍ദിച്ച് നഗ്‌ന ചിത്രമെടുത്തു; അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

Update: 2026-03-07 12:06 GMT

കാഞ്ഞങ്ങാട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപേയി മര്‍ദിച്ച് നഗ്‌ന ചിത്രമെടുത്തെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കൊളവയലില്‍ നിന്ന് യുവാവിനെ ബലമായി കാറില്‍ കയറ്റി ഉപ്പളയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അവിടെ നിന്ന് മറ്റൊരു കാറില്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയും പെപ്പര്‍ സ്‌പ്രേ മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ നഗ്‌നഫോട്ടൊയെടുത്ത ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൊളവയലിലെ അഫ്‌സലിനും കണ്ടാലറിയാവുന്ന നാലുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്.

Tags:    

Similar News