ഭംഗി മാത്രം നോക്കി അണിയും, വിരലില്‍ മുറകുന്നത് പിന്നീട് അറിയില്ല; ഊരിയൊടുക്കാന്‍ പാടുപെടും; ഇതിലും ഭേദം ഒഴിവാക്കുന്നതാണ്; മോതിരം വിരലില്‍ കുടുങ്ങി ഫര്‍ഫോഴ്‌സില്‍ എത്തുന്നവര്‍ നിരവധി; തളിപ്പറമ്പില്‍ നിന്നു മാത്രം ഒരു വര്‍ഷത്തിനിടെ മാത്രം മുറിച്ചെടുത്ത് അമ്പതിലധികം മോതിരങ്ങള്‍

Update: 2025-01-20 10:03 GMT

കണ്ണൂര്‍: എല്ലാവര്‍ക്കും ഇഷ്ടമുള്ള ആഭരണമാണ് മോതിരം. ആണ്‍-പെണ്‍ വ്യത്യസം ഇല്ലാതെ ആളുകള്‍ മോതിരം ധരിക്കാറുണ്ട്. എന്നാല്‍ മിഖ്യ ആളുകളും വിലകുറഞ്ഞ ഫാന്‍സി മോതിരങ്ങളാണ് ആളുകള്‍ ധരിക്കുന്നത്. ഇത് വലിയ ഊരാക്കുടുക്ക് ആയിരിക്കുന്നത് ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥര്‍ക്കാണ്. കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നു മാത്രം ഒരു വര്‍ഷത്തിനിടെ ഫയര്‍ഫോഴ്‌സ് മുറിച്ചെടുത്തത് അമ്പതിലധികം മോതിരങ്ങളാണ്.

മേതിരം ഊരാന്‍ കഴിയാതെ എത്തുന്നവരുടെ കൈയില്‍ നിന്നും ഊരിക്കൊടുക്കണമെങ്കില്‍ ഒരു പോറലു പോലും ഏല്‍ക്കാതെ വേണം. അത് അതീവ ശ്രദ്ധയുണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. അല്‍പ്പമൊന്ന് പാളിയാല്‍ കൈവിട്ട് പോകും. അന്‍പതിലധികം സ്റ്റീല്‍ മോതിരം ഉണ്ട്. സ്വര്‍ണ്ണ മോതിരങ്ങള്‍ വേറെയും. കൈയില്‍ മോതിരം കുടുങ്ങി സഹായം തേടി വിളിക്കുന്നവരുടെ ഫോണ്‍ കോളുകളാണ് ഇപ്പോള്‍ ഫയര്‍ ഫോഴ്‌സിന് ലഭിക്കുന്ന കോളുകളില്‍ കുറേയെറെയുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പ്രേമന്‍ പറഞ്ഞു.

വണ്ണം വെച്ചിട്ടില്ലെങ്കില്‍ നൂല്‍ ഉപയോഗിച്ച് തന്നെ മോതിരക്കെണി അഴിക്കാനൊക്കും. അല്ലെങ്കില്‍ പിന്ന് മുറിച്ച് മാറ്റും. വിരലില്‍ മോതിരം അണിയുമ്പോള്‍ അതിന്റെ ഭംഗി മാത്രമായിരിക്കും നോക്കുന്നത്. പിന്നെ പതുക്കെ മോതിരം വിരലില്‍ മുറുകും. ഊരിയൊടുക്കാനാവാതെ പണിപ്പെടും. ഊരിയെടുക്കാനാവാതെ വരുമ്പോള്‍ പിന്നെയും പിന്നെയും വലിച്ച് വിരലില്‍ നീരു വന്ന് പ്രശ്‌നം കുറേക്കൂടി ഗുരുതരമാവും. ഇതിന് ശേഷമായിരിക്കും ഫയര്‍ ഫോഴ്‌സിന്റെ അടുത്തെത്തുന്നത്. 98 വയസായ ഒരാളുടെ മൂന്ന് മോതിരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വന്ന അനുഭവവും സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

തളിപ്പറമ്പില്‍ മാത്രം ഇത്രയെങ്കില്‍ കണ്ണൂരിലും മറ്റിടങ്ങളിലുമെല്ലാം എത്ര കാണുമെന്ന് ഊഹിക്കാം. വിരല്‍ നോവാതെ മോതിരം മുറിച്ചെടുക്കാന്‍ അഗ്‌നിശമന സേനയ്ക്കാവും. എന്നാലും ശ്രദ്ധിക്കണം. മോതിരം കുടുങ്ങിയാല്‍ അധികം വലിച്ച് മാറ്റാതെ ഫയര്‍ സ്റ്റേഷനിലെത്തിയാല്‍ പ്രയാസമില്ലാതെ ഊരിയെടുക്കാം. കുട്ടികള്‍ ഇത്തരം സ്റ്റീല്‍ മോതിരങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും സ്റ്റേഷന്‍ ഓഫീസര്‍ പറയുന്നു.

Similar News