മെബൈല്‍ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു; അച്ഛനെ കല്ലിലേക്ക് തള്ളിയിട്ടു; ചികിത്സയിലിരിക്കെ 52കാരന്‍ മരിച്ചു; മകന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു
തിരുവനന്തപുരം: മെബൈല്‍ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനത്തില്‍ ചികിത്സയില്‍ ഇരുന്ന അച്ഛന്‍ മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഷിബു എന്ന ഹരികുമാര്‍ (52) ആണ് മരിച്ചത്. അമ്മയുടെ ഫോണ്‍ മകന്‍ ആദിത്യ(22) പിടിച്ച് വാങ്ങിയത് ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെ ഉണ്ടായ മര്‍ദ്ദനത്തില്‍ 52കാരന് പരിക്കേല്‍ക്കുകയായിരുന്നു.
ഇടയ്ക്കിടെ അമ്മയോട് പൈസ ചോദിക്കുകയും ചെയ്യുന്നതും ഉള്‍പ്പടെ പിതാവ് ചോദ്യം ചെയ്തതോടെ മകന്‍ അച്ഛന്റെ ദേഹത്തേ് പിടിച്ച് തള്ളുകയായിരുന്നു. ഇതോടെ ഹരികുമാര്‍ മുറ്റത്തുണ്ടായിരുന്ന കല്ലിന് മുകളിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഹരികുമാറിന്റെ തലയ്ക്ക് ഗുരുതര ക്ഷതമേറ്റിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും തൊട്ടടുത്ത ദിവസം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.
സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് ഡോക്ടറോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും തുടര്‍ന്ന് ബന്ധുക്കളുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു. പിന്നീട് മരുമകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് വിശദമാക്കുന്നത്. മകനെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തു. ആദിത്യ ലഹരി ഉപയോഗിക്കുന്നതടക്കമുള്ള മൊഴികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.